ശബരിമല: ശബരിമലയിൽ തീർത്ഥാടകർക്ക് സുരക്ഷയൊരുക്കി ജാഗ്രതയോടെ ദ്രുതകർമ്മസേന. കനത്ത മഴയിലും സദാ ജാഗ്രതയോടെയാണ് മഴയെയും മഞ്ഞിനേയും പ്രതികൂല കാലാവസ്ഥകളെയും അവഗണിച്ചു ദ്രുതകർമ്മസേന അംഗങ്ങൾ സുരക്ഷയൊരുക്കുന്നത്. 105-ാം ബറ്റാലിയനിലെ 125 സേനാംഗങ്ങളാണ് ശബരിമലയിൽ സുരക്ഷയൊരുക്കുന്നത്. ജി.വിജയൻ ആണ് ആർഎഎഫിന്റെ ഡിപ്ലോയ്‌മെന്റ് കമാൻഡന്റ്. എട്ടു മണിക്കൂറായുള്ള മൂന്നു ഷിഫ്റ്റുകളായി 40 സേനാംഗങ്ങളാണ് ശബരിമലയിൽ സുരക്ഷയൊരുക്കുന്നത്. 2008 മുതൽ ശബരിമലയിൽ സുരക്ഷയൊരുക്കുന്നത് ജി.വിജയന്റെ നേതൃത്വത്തിലാണ്. ആയുധധാരികളായ സേനാംഗങ്ങൾ സന്നിധാനത്തിന്റെ എല്ലാ ഭാഗങ്ങളിലും സുരക്ഷയൊരുക്കുന്നുണ്ട്.
ഫയൽ ചിത്രം.