കനത്ത മഴ: എരുമേലിയിൽ നിന്നും ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാത അടച്ചു, നിയന്ത്രണം 2 ദിവസത്തേക്ക്, കാനനപാതയിൽ കുടുങ്ങിയ തീർത്ഥാടകരെ സുരക്ഷിതരാക്കി.


എരുമേലി: കനത്ത മഴയെ തുടർന്ന് എരുമേലിയിൽ നിന്നും ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാത അടച്ചു. അതിശക്തമായ മഴയിൽ കാനന പാതയിലൂടെയുള്ള യാത്ര സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് തീരുമാനം. 2 ദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ കനത്ത മഴയിൽ കാനനപാതയിൽ കുടുങ്ങിയ തീർത്ഥാടകരെ വനപാലകർ സുരക്ഷിതരായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. അഴുതക്കടവ് വഴിയുളള ചെക്ക്പോസ്റ്റും കോയിക്കക്കാവ് ചെക്ക്പോസ്റ്റും അടച്ചു. കാളകെട്ടി ക്ഷേത്രത്തിൽ തങ്ങിയ തീർത്ഥാടകരെ കാളകെട്ടിയിൽ നിന്നും അഴുതക്കടവിൽ  നിന്നും തീർത്ഥാടകരെ കെ എസ് ആർ ടി സി ബസ്സ് മാർഗ്ഗം പമ്പയിൽ എത്തിച്ചു.