കർണ്ണാടകയിൽ അക്രമം നടത്തി പോലീസിനെ കാറിടിപ്പിച്ച് രക്ഷപ്പെട്ട കോട്ടയം പാമ്പാടി സ്വദേശികളായ രണ്ടുപേരെ പാമ്പാടി പോലീസിന്റെ സഹായത്തോടെ കർണാടക പോലീസ് പിടി


കോട്ടയം: കർണ്ണാടകയിൽ അക്രമം നടത്തി പോലീസിനെ കാറിടിപ്പിച്ച് രക്ഷപ്പെട്ട കോട്ടയം പാമ്പാടി സ്വദേശികളായ രണ്ടുപേരെ പാമ്പാടി പോലീസിന്റെ സഹായത്തോടെ കർണാടക പോലീസ് പിടികൂടി.

 

 പാമ്പാടി കുമ്പന്താനം സ്വദേശികളായ സ്റ്റീഫൻ, ‌സാമുവേൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കർണാടകത്തിലെ കുടകിൽ അക്രമം നടത്തിയ ശേഷം ഇവരെ പിടികൂടാനെത്തിയ പോലീസിനെ കാറിടിപ്പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. അന്വേഷണത്തിൽ ഇവർ പാമ്പാടിയിൽ ഉണ്ടെന്നു വിവരം ലഭിച്ചതിനെ തുടർന്ന് കർണ്ണാടകാ പോലീസ് പാമ്പാടി പോലീസിന്റെ സഹായം തേടുകയായിരുന്നു. പാമ്പാടി പോലീസ് ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘമാണ് ഇരുവരെയും പിടികൂടിയത്. കർണാടക പോലീസിനെ ഇടിപ്പിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.