പാലാ: പാലാ പൊൻകുന്നം റോഡിൽ ഗ്യാസ് സിലിണ്ടർ ലോറി നിയന്ത്രണംവിട്ടു വീട്ടിലേക്ക് ഇടിച്ചു കയറി.
ഇന്ന് രാവിലെ 6 മണിയോടെ പുനലൂർ മൂവാറ്റുപുഴ പാതയിൽ പൊൻകുന്നം പാലാ റോഡിൽ പാലാ വാഴേ മഠത്തിന് സമീപം ആണ് അപകടം ഉണ്ടായത്. നിയന്ത്രണംവിട്ട ലോറി റോഡിനു സമീപത്തെ വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകട സമയം വീട്ടിൽ ആരും ഇല്ലാത്തിരുന്നതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. വീടിന് മുമ്പിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ പൂർണ്ണമായും നശിച്ചു.