കോട്ടയം: ഇന്ത്യൻ കോളജ് ഓഫ് വെറ്റിനറി പതോളജിസ്റ്റ്‌സ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി കൃഷ്ണവേണി. ഇതോടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വെറ്റിനറി പതോളജിസ്റ്റ് ആയി മാറിയിരിക്കുകയാണ് ഡോ. കൃഷ്ണവേണി. ഇരവിനല്ലൂർ ചെങ്ങളക്കാട്ട് വീട്ടിൽ പ്രേംകുമാർ-ദീപ്തി ദമ്പതികളുടെ മകളാണ് കൃഷ്ണവേണി. കേരള പി എസ് സി വെറ്റിനറി സർജെൻ ഗ്രേഡ് 2 റാങ്ക് ലിസ്റ്റിൽ അഞ്ചാം റാങ്കും കൃഷ്ണവേണി കരസ്ഥമാക്കിയിരുന്നു.