നിപയെന്ന് സംശയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ഒരാളെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു, സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.


കോട്ടയം: നിപയെന്ന് സംശയത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാളെ പ്രത്യേക നിരീക്ഷണമേഖലയിൽ പ്രവേശിപ്പിച്ചു. സമീപ ജില്ലയില്‍ നിന്നുള്ളയാളെ ആണ് ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗമുണ്ടോയെന്നു സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയ്ക്കായി സാംപിളുകള്‍ അയച്ചിട്ടുണ്ട്. ഇന്നു ഫലം ലഭിക്കുമെന്നാണു പ്രതീക്ഷ. രണ്ടാഴ്ച മുന്‍പു നിപ, മങ്കിപോക്‌സ് സംശയത്തില്‍ രണ്ടുപേരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും വിദഗ്ധ പരിശോധനയില്‍ രോഗമില്ലെന്നു സ്ഥിരീകരിച്ചിരുന്നു.