ചങ്ങനാശേരിയിൽ വനിതാ കമ്മിഷൻ സിറ്റിങ് നടത്തി.


ചങ്ങനാശ്ശേരി: വനിതാ കമ്മിഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ ചങ്ങനാശേരി നഗരസഭാ ടൗൺ ഹാളിൽ സിറ്റിങ് നടത്തി. സിറ്റിങ്ങിൽ 75 കേസുകൾ പരിഗണിച്ചു. 10 പരാതികൾ തീർപ്പാക്കി.

   

 61 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കാനായി മാറ്റി. മൂന്നുകേസുകളിൽ സിപാസ് പുതുപ്പള്ളി, ഏറ്റുമാനൂർ നഗരസഭ സെക്രട്ടറി, എരുമേലി പോലീസ് സ്‌റ്റേഷൻ എന്നിവരിൽനിന്ന് റിപ്പോർട്ട് തേടി. അഭിഭാഷകരായ സി.കെ. സുരേന്ദ്രൻ, സി.എ. ജോസ്, ഷൈനി ഗോപി, കമ്മിഷൻ സി.ഐ.  ജോസ് കുര്യൻ എന്നിവർ സിറ്റിങ്ങിൽ പങ്കെടുത്തു.