കോട്ടയം: ലോക ഹൃദയ ദിന സന്ദേശം ഉയർത്തിപ്പിടിച്ച് കാരിത്താസ് ഹോസ്പിറ്റലും ഡെക്കാത്തിലോണും സംയുക്തമായി മാരത്തോൺ (കാരിത്തോൺ) സംഘടിപ്പിച്ചു.
ശനിയാഴ്ച രാവിലെ 6 :45 നു കാരിത്താസ് മാതാ ഹോസ്പിറ്റലിൽ നിന്ന് ആരംഭിച്ച മാരത്തോൺ കാരിത്താസ് ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടർ സർവ്വീസ് റവ. ഫാ. സ്റ്റീഫൻ തേവരപ്പറമ്പിലും കാരിത്താസ് ഹാർട്ട് ഇൻസ്റ്റിട്യൂട്ട് എച്ച്. ഓ. ഡി. ഡോ.ഡോ ജോണി ജോസഫും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. കാരിത്താസ് മാതാ ഹോസ്പിറ്റലിൽ നിന്ന് ആരംഭിച്ച മാരത്തോൺ കാരിത്താസ് റൗണ്ടബോട്ട് പട്ടിത്താനം ഏറ്റുമാനൂർ വഴി 8 മണിയോടുകൂടി കാരിത്താസ് മാതാ ഹോസ്പിറ്റലിൽ അവസാനിച്ചു. മരത്തോണിന് ശേഷം നടന്ന സമ്മാനദാനച്ചടങ്ങിൽ ഏറ്റുമാനൂർ സി ഐ അൻസിൽ എ.എസ് വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.