ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയയ്ക്ക് ഒരു മലയാളി മന്ത്രി, ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി സംസ്ഥാന മന്ത്രിസഭയിൽ ഇനി കോട്ടയം സ്വദേശിയും.


കോട്ടയം: ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി സംസ്ഥാന മന്ത്രിസഭയിൽ ഇനി കോട്ടയം സ്വദേശിയും. കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ്‌ സ്വദേശിയായ ജിൻസൺ ആന്റോ ചാൾസ്‌ ആണ്‌ സൺഡേഴ്‌സൺ നിയമസഭാ മണ്ഡലത്തിൽനിന്ന്‌ വിജയിച്ചു മന്ത്രിസഭയിലെത്തിയത്‌.

 

 കൺട്രി ലിബറൽ പാർടിയുടെ പ്രതിനിധിയായ ജിൻസൺ ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച എട്ടംഗമന്ത്രിസഭയിൽ ഇടം നേടുകയായിരുന്നു. ആന്റോ ആന്റണി എംപിയുടെ അനുജൻ മൂന്നിലവ്‌ പുന്നത്താനിയിൽ ചാൾസ്‌ ആന്റണിയുടെ മൂത്തമകനാണ്‌ ജിൻസൺ. 

















2011 ൽ നേഴ്‌സിങ് മേഖലയിലാണ് ആദ്യമായി ജിൻസൺ ഓസ്ട്രേലിയയിലെത്തിയത്. നോർത്ത് ടെറിട്ടറി ടോപ് എൻഡ് മെന്റൽ ഹെൽത്തിന്റെ ഡയറക്ടറാണ് ജിൻസൺ. ഭാര്യ അനുപ്രിയയും മെഡിക്കൽ വിഭാഗത്തിലാണു ജോലി ചെയ്യുന്നത്. നോർത്തേൺ ടെറിട്ടറിയുടെ മന്ത്രി സഭയിൽ കായിക-സാംസ്‌കാരിക-യുവജന  ക്ഷേമം ഉൾപ്പെടെ സുപ്രധാനമായ ഏഴ് വകുപ്പുകളുടെ ചുമതലകൾ വഹിക്കുന്ന മന്ത്രിയാണ് ജിൻസൺ.