ഇല്ലിക്കൽക്കല്ലിൽ നിന്നും മടങ്ങിയ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ടു, 7 പേര്‍ക്ക് പരിക്ക്.


ഈരാറ്റുപേട്ട: ഇല്ലിക്കൽക്കല്ലിൽ നിന്നും മടങ്ങിയ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തിൽ 7 പേര്‍ക്ക് പരിക്ക് ഉണ്ട്.

 

 പോണ്ടിച്ചേരി കാരയ്ക്കല്‍ സ്വദേശികളായ 14 അംഗ വിനോദ സഞ്ചാരികൾ ഇല്ലിക്കൽക്കല്ലിൽ കാഴ്ചകൾ കണ്ട ശേഷം മടങ്ങുന്നതിനിടെ മേലടുക്കത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകട കാരണം. 


















അപകടത്തിൽ യാത്രക്കാരായ ദാസ് (35), അയ്യപ്പൻ (32), വെങ്കിടേശ് (34), ഫാസിൽ (26), നസീം (25), അയ്യപ്പൻ (35), വാഹനത്തിന്റെ ഡ്രൈവർ അശോക് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പി.എം.സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്കുകൾ ഗുരുതരമല്ല. ബ്രേക്ക് നഷ്ടപ്പെട്ട വാഹനം മേലടുക്കത്ത് വെച്ച് വളവിൽ കയ്യാലയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.