പൊൻകുന്നത്ത് സ്വകാര്യ ബസ്സും ബൈക്കും കൂടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.


പൊൻകുന്നം: പൊൻകുന്നത്ത് സ്വകാര്യ ബസ്സും ബൈക്കും കൂടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പൊൻകുന്നം കോയിപ്പള്ളി തൊമ്മിത്താഴയിൽ അമീർ ഷാജി(24) ആണ് മരിച്ചത്.

 

 ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ കൊല്ലം - തേനി ദേശീയപാതയിൽ പൊൻകുന്നത്ത് ആണ് അപകടം ഉണ്ടായത്. യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് കട്ടപ്പനയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിൽ ഇടിക്കുകയായിരുന്നു. 


















പൊൻകുന്നം പഴയ ചന്ത റോഡിൽ നിന്നും അമീർ ബൈക്കുമായി ദേശീയപാതയിലേക്ക് പ്രവേശിച്ചപ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ അമീറിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.