കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പ്: മൂന്നു കോടിയിലധികം രൂപ നഷ്ട്ടപ്പെട്ടു ഒരു മാസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാകത്തെ ക്രൈം ബ്രാഞ്ച്.


കോട്ടയം: കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ടിൽ നിന്നും മൂന്നു കോടിയോളം രൂപ തട്ടിപ്പ് നടത്തിയ ന​ഗ​ര​സ​ഭ​യി​ലെ ക്ല​ർ​ക്കാ​യി​രു​ന്ന കൊ​ല്ലം മ​ങ്ങാ​ട്​ ആ​ൻ​സി ഭ​വ​നി​ൽ അ​ഖി​ൽ സി ​വ​ർ​ഗീ​സിനെ കണ്ടെത്താൻ ഇതുവരെയും പൊലീസിന് കഴിഞ്ഞിട്ടില്ല.

 

 ക്രൈം ബ്രാഞ്ച് കേസിൽ അന്വേഷണം നടത്തിയിട്ടും ഒളിവിൽപ്പോയ പ്രതിയെ കണ്ടെത്താൻ ഇതുവരെയും സാധിച്ചിട്ടില്ല. സംസ്ഥാനത്തിന് പുറത്ത് ഇയാൾ ഒളിവിൽ കഴിയുകയാണെന്നും രാഷ്ട്രീയക്കാരുടെ സഹായം ഇയാൾക്ക് ലഭിക്കുന്നുണ്ടെന്നുമാണ് സൂചന. 


















നഗരസഭയിൽ പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ വ​ൻ ത​ട്ടി​പ്പ് നടന്നതായി കണ്ടെത്തിയതിന്റെ വിവരം പുറത്തു വന്നത് മുതൽ ന​ഗ​ര​സ​ഭ​യി​ലെ ക്ല​ർ​ക്കാ​യി​രു​ന്ന കൊ​ല്ലം മ​ങ്ങാ​ട്​ ആ​ൻ​സി ഭ​വ​നി​ൽ അ​ഖി​ൽ സി ​വ​ർ​ഗീ​സി​നെ കാണാതായിരുന്നു. ഈരാറ്റുപേട്ട നഗരസഭയിൽ നിന്നു സ്ഥലം മാറി 2020 മാർച്ച് 12 നാണ് അഖിൽ കോട്ടയത്ത് എത്തിയത്. 2023 നവംബറിൽ വൈക്കത്തേക്കു മാറ്റം ലഭിച്ചു. ഈ കാലയളവിലാണ് തിരിമറി നടന്നത്. തെളിവുകളും രേഖകളും ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.