ഏറ്റുമാനൂർ: സാമൂഹിക പ്രതിബദ്ധതയുള്ള നമ്മുടെ വനിതാകൂട്ടായ്മയായ കുടുംബശ്രീ ആഗോളമാതൃക സൃഷ്ടിക്കുകയാണ് എന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു.
ഏറ്റുമാനൂർ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം കുടുംബശ്രീ ഓണം വിപണനമേളയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ വിൽക്കുന്ന പച്ചക്കറികൾ സാധാരണ കൃഷിക്കാർ ഉൽപാദിപ്പിക്കുന്ന ജൈവപരമായ ഗുണമേന്മയുള്ള ന്യായവില മാത്രമുള്ളതാണ്.
ഓണത്തിന് എന്തൊക്കെയാണോ ഒരു വീട്ടിലേക്ക് ആവശ്യമുള്ളത് അതെല്ലാം കുടുംബശ്രീയുടെ കേന്ദ്രങ്ങളിൽ ഒരു കുടക്കീഴിൽ മിതമായ വിലയ്ക്കു ലഭ്യമാകും എന്നും മന്ത്രി പറഞ്ഞു. ഏറ്റുമാനൂർ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന സ്റ്റാളിലാണ് മേള നടക്കുന്നത്.