ചാമംപതാലിൽ ചെത്തുതൊഴിലാളിയെ അയൽവാസി കരിങ്കല്ലുകൊണ്ട് തലയ്ക്കിടിച്ചു കൊലപ്പെടുത്തി.


ചാമംപതാൽ: ചാമംപതാലിൽ ചെത്തുതൊഴിലാളിയെ അയൽവാസി കരിങ്കല്ലുകൊണ്ട് തലയ്ക്കിടിച്ചു കൊലപ്പെടുത്തി.

 

 ചാമംപതാൽ കറിയാപറമ്പിൽ ബിജു (57) ആണു മരിച്ചത്. സംഭവത്തിൽ ചാമംപതാൽ വെള്ളാറപ്പള്ളി വീട്ടിൽ അപ്പുവിനെ (23) പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ട് 5 മണിയോടെ വെള്ളാറപ്പള്ളി-മാരാംകുന്ന് റോഡിലായിരുന്നു സംഭവം. അപ്പുവിന് ബിജുവിനോട് മുൻവൈരാഗ്യം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. ഞായറാഴ്ച വൈകിട്ട് തെങ്ങു ചെത്തുന്നതിനായി സൈക്കിളിൽ പോകുകയായിരുന്ന ബിജുവിനെ അപ്പു വഴിയിൽ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ ബിജുവിന്റെ മരണം സംഭവിച്ചിരുന്നു.