പാലായിൽ വഴിയരികിൽ സംസാരിച്ചു കൊണ്ട് നിന്ന യുവാക്കളെ ലോറി ഇടിച്ചു വീഴ്ത്തി, ലോറിക്കടിയിൽ കുടുങ്ങിയ സ്‌കൂട്ടറുമായി ലോറി ഓടിയത് 8 കിലോമീറ്റർ ദൂരം, അപകടത്


 പാലാ: പാലായിൽ വഴിയരികിൽ സംസാരിച്ചു കൊണ്ട് നിന്ന യുവാക്കളെ ലോറി ഇടിച്ചു വീഴ്ത്തി. പാലാ ബൈപ്പാസ് റോഡിൽ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം ഉണ്ടായത്. മേവട സ്വദേശികളായ രണ്ട് യുവാക്കൾക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ പാലായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ സ്‌കൂട്ടറുമായി 8 കിലോമീറ്റർ ദൂരം ഓടി മരങ്ങാട്ടുപ്പിള്ളിയിൽ പോസ്റ്റിൽ ഇടിച്ചാണ് ലോറി നിന്നത്. സ്‌കൂട്ടർ ലോറിക്ക് അടിയിൽ കുടുങ്ങി കിടക്കുകയായിരുന്നു. ലോറി ഡ്രൈവർ മദ്യപിച്ചിരുന്നതായാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയന്ത്രണം വിട്ടു ലോറി പോസ്റ്റിൽ ഇടിച്ചതോടെ ഡ്രൈവർ ലോറി ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. മേവട സ്വദേശികളായ അലൻ(26), നോബി (25) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. വലിയ അപകടത്തിന്റെ ഞെട്ടലിലാണ് നാട്. സ്‌കൂട്ടർ പൂർണ്ണമായും നശിച്ചു. തലനാരിഴക്കാണ് വലിയ അപകടത്തിൽ നിന്നും യുവാക്കള്‍ രക്ഷപ്പെട്ടത്.