കാഞ്ഞിരപ്പള്ളിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ബസ്സിനടിയിലേക്ക് വീണു യുവാവിന് ദാരുണാന്ത്യം, അപകടം കെ എസ് ആർ ടി സി ബസ്സിനെ മറികടക്കുന്നതിനിടെ.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ബസ്സിനടിയിലേക്ക് വീണു യുവാവിന് ദാരുണാന്ത്യം. ഇടക്കുന്നം മുക്കാലി തോക്കനാട്ട്  ആൽബിൻ തോമസ് (23) ആണ് മരിച്ചത്.

 

 ചൊവ്വാഴ്ച രാത്രി ഏഴരയോടെ ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി-മുണ്ടക്കയം റോഡിൽ പൂതക്കുഴിയിൽ ആണ് അപകടം ഉണ്ടായത്. കെ എസ് ആർ ടി സി ബസ്സിനെ മറികടക്കുന്നതിനിടെ എതിരെയെത്തിയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആൽബിൻ ബസ്സിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. എതിരെയെത്തിയ ബൈക്ക് യാത്രികനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇയാളെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.