കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
വാഴൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി മന്ദിരത്തിന്റെ ഉദ്ഘാടനം, വാഴപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം മന്ദിര ഉദ്ഘാടനം, പുനര്‍ജനി പദ്ധതി ഉദ്ഘാടനം, ജനറല്‍ ആശുപത്രി പബ്ലിക് ഹെല്‍ത്ത് ലാബ് മന്ദിരം ഉത്ഘാടനം, കോട്ടയം മെഡിക്കല്‍ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം എന്നിവയാണ് ആരോഗ്യ മന്ത്രി ഇന്ന് നിർവ്വഹിക്കുന്നത്.