പാലാ: കോട്ടയം പാലാ സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി കോഴിക്കോട് മുങ്ങി മരിച്ചു. പാലാ സ്വദേശിയായ പാലത്തിങ്കചാലിൽ ജേക്കബ്ബ് ജോസിന്റെ മകൻ ജോർജ് ജേക്കബ്ബ്(ജിയോ-20) ആണ് മുങ്ങി മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടം ഉണ്ടായത്. തൂത്തു കുടിയിൽ നിന്ന് കൂരാച്ചുണ്ടിലെത്തിയ ഒൻപതംഗ മെഡിക്കൽ വിദ്യാർത്ഥി സംഘത്തിലെ അംഗമായിരുന്നു ജോർജ്. കരിയാത്തൻ പാറ പുഴയിൽ കുളിക്കുന്നതിനിടെ കയത്തിൽ അകപ്പെടുകയായിരുന്നു. തൂത്തുക്കുടി ഗവ. മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എം ബി ബി എസ് വിദ്യാർത്ഥിയായിരുന്നു ജോർജ്. കൂരാച്ചുണ്ട് സ്വദേശിയായ സഹപാഠിയുടെ വീട്ടിലെത്തിയതായിരുന്നു വിദ്യാർത്ഥികൾ. വിദ്യാർത്ഥികൾ ഒച്ചവെച്ചതോടെ ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ജോർജ്ജിനെ കരയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.