വെള്ളാവൂർ: കോവിഡ് മഹാമാരി കാലത്ത് വെള്ളാവൂർ ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്ക് മറക്കാനാവാത്ത സേവനം നൽകിയ വെള്ളാവൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.അരുൺ കൃഷ്ണ യാത്ര പറയുന്നു.

 

 നാലുവർഷക്കാലത്തെ സേവനത്തിനു ശേഷം ആണ് ഡോ.അരുൺ കൃഷ്ണ വെള്ളാവൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും മാറുന്നത്. ആരോഗ്യരംഗത്തെ ഡിജിറ്റൽ വിപ്ലവമായ ഇ-ഹെൽത്ത് പദ്ധതി ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ കോട്ടയം ജില്ലയിലെ കുടുംബരോഗ്യ കേന്ദ്രത്തിനുള്ള ഒന്നാം റാങ്ക് വെള്ളാവൂർ കുടുംബരോഗ്യ കേന്ദ്രത്തിന് ലഭിക്കാൻ ഡോക്ടർ വഹിച്ച പങ്ക് വളരെ വലുതാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രമായിരുന്ന ആശുപത്രി കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്ന വേളയിലും തുടർന്നും മികച്ച സേവനം നൽകി ഡോക്ടർ ഒപ്പമുണ്ടായിരുന്നു. മേഖലയിലെ ജനങ്ങൾക്ക് ഏറെ പ്രിയങ്കരനായിരുന്നു ഡോ.അരുൺ കൃഷ്ണ.