കോട്ടയം: കേന്ദ്ര സർക്കാർ പുതുതായി ഇറക്കിയ കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനത്തിൽ കോട്ടയം ജില്ലയിലെ 4 വില്ലേജുകൾ ഉൾപ്പെട്ടിരിക്കുന്നു.
കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, മേലുകാവ്, പൂഞ്ഞാർതെക്കേക്കര, തീക്കോയി വില്ലേജുകളാണ് കേന്ദ്ര സർക്കാർ പുതുതായി ഇറക്കിയ കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിരിക്കുന്ന കോട്ടയം ജില്ലയിലെ വില്ലേജുകൾ. ജില്ലയിലെ മലയോര മേഖലയിലെ വില്ലേജുകളാണ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതോടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന പാറമടകൾ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരും. വിജ്ഞാപനം പൂർണ്ണമായി അംഗീകരിക്കുന്നതോടെ ഈ മേഖലയിലെ ഖനന ക്വാറി പ്രവർത്തനങ്ങൾ നിരോധിക്കപ്പെടും. ഈ മേഖലയിൽ ഉരുൾപൊട്ടൽ സാധ്യതയും നിലനിൽക്കുന്നുണ്ട്. ഈ മേഖലകളിൽ പരിസ്ഥിതി സംഘടനകൾ പാറമടയ്ക്ക് എത്തിയ രംഗത്തുണ്ട്. എന്നാൽ ഈ മേഖലകളെ പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിക്കുമ്പോൾ ജനങ്ങളുടെ പ്രതിഷേധം ഉണ്ടാകാനിടയുണ്ട്. വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങളുൾപ്പടെ ഇവിടെ തടസ്സപ്പെടുകയും ഭൂമി വില്പന ഇല്ലാതാകുകയും വില കുറയുന്നതുമായ സാഹചര്യം ഉണ്ടായേക്കാം.