മുണ്ടക്കയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയതിന്റെ പേരിൽ മുണ്ടക്കയം സ്വദേശികളുൾപ്പടെ 4 പേർക്കെതിരെ പോലീസ് കേസെടുത്തു.
മുണ്ടക്കയം സ്വദേശികളായ സതീഷ് ബാബു, ജിഷ, മേലുകാവ് സ്വദേശി റിജിൽ ചാക്കോ,കളമശേരി വിടാക്കുഴ കാണിച്ചാട്ട് വീട്ടിൽ കെ.എച്ച്.ഷിജു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സതീഷ് ബാബു, ജിഷ,റിജിൽ എന്നിവർ കോട്ടയത്തും ഷിജു കളമശേരിയിലുമാണ് അറസ്റ്റിലായത്. വയനാട് ഉരുള്പൊട്ടലുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ടും സമൂഹമാധ്യമങ്ങളിൽ തെറ്റിധാരണ പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ വരും ദിവസങ്ങളിലും നടപടികളുണ്ടാകുമെന്നു പോലീസ് പറഞ്ഞു.