കുവൈത്ത് തീപിടിത്തം: ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിയാക്കി ഇവർ എത്തുന്നത് ഉറ്റവരോട് അന്ത്യ യാത്ര പറയാൻ, മരണപ്പെട്ടത് 3 കോട്ടയം സ്വദേശികൾ, മൃതദേഹങ്ങളുമ


കോട്ടയം: ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിയാക്കി ഇവർ എത്തുന്നത് ഉറ്റവരോട് അന്ത്യ യാത്ര പറയാൻ. മാതാപിതാക്കളെയും സഹോദരങ്ങളെയും കുടുംബാംഗങ്ങളെയും എങ്ങനെ സ്വാന്തനിപ്പിക്കുമെന്നറിയാതെ കുഴങ്ങുകയാണ് മൂവരുടെയും സുഹൃത്തുക്കളും നാട്ടുകാരും.

 

 കുവൈത്ത് തീപിടിത്തത്തിൽ മരണപ്പെട്ടത് കോട്ടയം ജില്ലക്കാരായ 3 പേരാണ്. കോട്ടയം പാമ്പാടി ഇരുമാരിയേൽ സാബു എബ്രഹാമിന്റെയും ഷേർളി സാബുവിന്റെയും മകനായ സ്റ്റെഫിൻ എബ്രഹാം സാബു (29), ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപിന്റെയും ദീപയുടെയും മകൻ ശ്രീഹരി പി. (27), പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കൽ ഷിബു വർഗീസ് (38) കുവൈത്ത് മംഗഫിലെ കമ്പനി ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ടത്.

 

 മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം രാവിലെ കൊച്ചിയിൽ എത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ മൃതദേഹങ്ങൾ ഏറ്റുവാങ്ങും. കൊച്ചിയിൽനിന്നു പ്രത്യേകം ആംബുലൻസുകളിൽ മൃതദേഹം വീടുകളിലെത്തിക്കും. അടുത്ത മാസം വീട്ടിലേക്ക് അവധിക്കു വരാനിരിക്കെയാണ് സ്റ്റെഫിനെ മരണം കവർന്നെടുത്തത്. കുവൈത്തിൽ എൻജിനീയർ ആയി ജോലി ചെയ്യുകയായിരുന്നു സ്റ്റെഫിൻ. സഹോദരൻ ഫെബിനും ഇതേ കമ്പനിയിൽ ജോലി ചെയ്യുകയാണ്. ഇരുവരും രണ്ടു സ്ഥലങ്ങളിലായിരുന്നു താമസിച്ചിരുന്നത്. ഇരുവരും രണ്ടു സ്ഥലങ്ങളിലായിരുന്നു താമസിച്ചിരുന്നത്. ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപിന്റെയും ദീപയുടെയും മകൻ ശ്രീഹരി പി. കുവൈത്ത് മംഗഫിലെ കമ്പനി ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ചത്. പിതാവ് കുവൈത്തിൽ ജോലി ചെയ്യുകയാണ്. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ ശ്രീഹരി കഴിഞ്ഞ ജൂൺ നാലിനാണ് ഇദ്ദേഹം ജോലിക്കായി കുവൈത്തിൽ എത്തിയത്. പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കൽ ഷിബു വർഗീസ് (38) ആണ് മരിച്ചത്. കുവൈറ്റിൽ അക്കൗണ്ടൻ്റായിരുന്നു ഷിബു വർ​ഗീസ്.