യു കെ യിൽ അസുഖബാധിതയായി ചികിത്സയിലിരിക്കെ അന്തരിച്ച ചങ്ങനാശ്ശേരി സ്വദേശിനിയായ നാലുവയസ്സുകാരിയുടെ അവയവങ്ങൾ ദാനംചെയ്യും, കണ്ണീർ നോവായി ഏയ്ഞ്ചൽ.


ചങ്ങനാശ്ശേരി: യു കെ യിൽ അസുഖബാധിതയായി ചികിത്സയിലിരിക്കെ അന്തരിച്ച ചങ്ങനാശ്ശേരി സ്വദേശിനിയായ നാലുവയസ്സുകാരിയുടെ അവയവങ്ങൾ ദാനംചെയ്യും.

 

 യു കെ റെഡിച്ചിൽ താമസിക്കുന്ന ചങ്ങനാശ്ശേരി സ്വദേശിയായ തെക്കേടത്ത് ടിജോ-അഞ്ജു ദമ്പതികളുടെ മകൾ എയ്ഞ്ചലാണ് അസുഖബാധിതയായി ചികിത്സയിലിരിക്കെ മരിച്ചത്. മകളുടെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതിക്കുകയായിരുന്നു. അവയവദാനത്തിനുള്ള സമ്മതപത്രം മാതാപിതാക്കള്‍ കൈമാറി.

 

 യു കെ റെഡിച്ചിൽ താമസിക്കുന്ന ഏയ്ഞ്ചലിന് തുടക്കം ചർദ്ധിയായിരുന്നു. മാതാപിതാക്കൾ റെഡിച്ചിലെ സെൻട്രൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവസ്ഥ വഷളായതിനെ തുടർന്ന് ഉസ്റ്റർ ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് എയ്ഞ്ചലിനെ അടിയന്തിരമായി ബർമിങ്ഹാം ചിൽഡ്രൻ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സഹോദരന്‍: എഡ്വിന്‍(ഒന്നാംക്ലാസ് വിദ്യാര്‍ഥി). സംസ്‌കാരം പിന്നീട്.