കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്റീനിലെ ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തി, ആരോഗ്യ വകുപ്പ് കാന്റീൻ പൂട്ടി.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്റീനിലെ ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തി. ഇന്ന് ഉച്ചക്ക് കാന്റീനിൽ നിന്നും പാർസൽ വാങ്ങിയ ബിരിയാണിയിലാണ് പുഴുവിനെ കണ്ടത്.

 

 തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. കാന്റീൻ പ്രവർത്തിച്ചത് വൃത്തിഹീനമായ അന്തരീക്ഷത്തിലാണെന്ന് ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശ പ്രകാരം കാന്റീൻ പൂട്ടുകയായിരുന്നു.

 

 പുഞ്ചവയൽ സ്വദേശി ലീലാമ്മ വാങ്ങിയ ബിരിയാണിലാണ് പുഴുവിനെ കണ്ടെത്തിയത്. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലായിരുന്നെന്നും കണ്ടെത്തി. ആശുപത്രിയിൽ പോസ്റ്റമോർട്ടം നടത്തുന്ന മുറിയോട് അധികം അകലെയല്ലാതെയാണ് കാന്റീൻ പ്രവർത്തിക്കുന്നത്.