പാലാ–തൊടുപുഴ റോഡിൽ രാമപുരം കുറിഞ്ഞിയിൽ അന്തർ സംസ്ഥാന ബസ് മറിഞ്ഞു, അപകടത്തിൽ 15 പേർക്ക് പരിക്ക്, മൂന്നു പേരുടെ നില ഗുരുതരം.


പാലാ: പാലാ–തൊടുപുഴ റോഡിൽ രാമപുരം കുറിഞ്ഞിയിൽ അന്തർ സംസ്ഥാന ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന വിവരം.

 

 ഇന്നു രാവിലെ 11 മണിയോടെ പാലാ-തൊടുപുഴ റോഡിൽ രാമപുരം കുറിഞ്ഞി വളവിലായിരുന്നു അപകടം ഉണ്ടായത്. ബസ്സിൽ പതിനഞ്ചോളം യാത്രക്കാരായിരുന്നു ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 രാമപുരം, കരിങ്കുന്നം പൊലീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. ബെംഗളൂരു-തിരുവല്ല-ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന സൂരജ് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസ്സ് ക്രെയിൻ ഉപയോഗിച്ചാണ് പിന്നീട് ഉയർത്തിയത്. വളവിൽ ബസ്സ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.