വൈക്കത്ത് വേമ്പനാട്ടു കായലിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് ഒഴുക്കിൽപ്പെട്ടു മധ്യവയസ്കൻ മുങ്ങി മരിച്ചു.


വൈക്കം: വൈക്കത്ത് വേമ്പനാട്ടു കായലിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് ഒഴുക്കിൽപ്പെട്ടു മധ്യവയസ്കൻ മുങ്ങി മരിച്ചു. വൈക്കം ചെമ്പ് പനങ്ങാവ് കിഴക്കേ കാട്ടാമ്പളളിൽ വീട്ടിൽ സദാനന്ദൻ (60)ആണ് മരിച്ചത്.

 

 വൈകിട്ട് അഞ്ചരയോടെ മുറിഞ്ഞപുഴ കടവിന് സമീപം ആയിരുന്നു സംഭവം. മത്സ്യത്തൊഴിലാളിയായ സദാനന്ദൻ വേമ്പനാട്ടു കായലിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് ഒഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിൽ ഏഴുമണിയോടെ മൃതദേഹം കണ്ടെത്തി.