മണിമലയാറ്റിൽ മുണ്ടക്കയം സ്വദേശിയെ ഒഴുക്കിൽപ്പെട്ടു കാണാതായി.


മുണ്ടക്കയം: മണിമലയാറ്റിൽ മുണ്ടക്കയം സ്വദേശിയെ ഒഴുക്കിൽപ്പെട്ടു കാണാതായി. മുണ്ടക്കയം കൊക്കയാർ കല്ലേപ്പാലം കളപ്പുരക്കൽ തിലകൻ (46) ആണ് ഒഴുക്കിൽപ്പെട്ടു കാണാതായത്.

 

 ചൊവ്വാഴ്ച മൂന്നു മണിയോടെ പഴയ കല്ലേപ്പാലം ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്. അഗ്നിരക്ഷാ സേനയെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.