ഈരാറ്റുപേട്ട ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങുന്നതിനിടെ സ്‌കൂട്ടർ മറിഞ്ഞു ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങുന്നതിനിടെ സ്‌കൂട്ടർ മറിഞ്ഞു ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം. എറണാകുളം പള്ളുരുത്തി സ്വദേശിയായ മോരിയത്ത് ഇർഷാദിന്റെ മകൾ ഇൻസാ(1) മറിയം ആണ് മരിച്ചത്. അപകടത്തിൽ ഇർഷാദ് (34), ഭാര്യ ഷിനിജ (30), മകൾ നൈറ (4) എന്നിവർക്ക് പരിക്കേറ്റു. അടുക്കത്തിന് സമീപം ബുധനാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് അപകടം ഉണ്ടായത്. സ്‌കൂട്ടർ നിയന്ത്രണം വിട്ട് റോഡിന്റെ താഴേക്ക് മറിയുകയായിരുന്നു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇൻസാ മറിയത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റവർ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.