തമിഴ്നാട് കമ്പത്ത് കോട്ടയം പുതുപ്പള്ളി സ്വദേശികളായ 3 അംഗ കുടുബത്തെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.


കോട്ടയം: തമിഴ്നാട് കമ്പത്ത് കോട്ടയം പുതുപ്പള്ളി സ്വദേശികളായ 3 അംഗ കുടുബത്തെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് സ്വദേശികളായ ജോർജ് പി.സ്കറിയ (60), ഭാര്യ മേഴ്സി (58), മകൻ അഖിൽ എസ്.ജോർജ് (29) എന്നിവരാണ് മരിച്ചത്. കുമളി-കമ്പം റോഡിൽ കൃഷിയിടത്തിലാണ് കാർ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ തുണിക്കട നഷ്ടത്തിലാകുകയും സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു. കാറിനുള്ളിൽ ചോര ഛർദ്ദിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. കാറിന്റെ ഡ്രൈവിങ് സീറ്റിലും മുൻ സീറ്റിലുമാണ് ജോർജിന്റെയും അഖിലിന്റെയും മൃതദേഹങ്ങൾ കിടുന്നിരുന്നത്. മേഴ്സിയുടെ മൃതദേഹം പിൻസീറ്റിൽ വിൻഡോ ഗ്ലാസിൽ മുഖം ചേർത്തുവച്ച നിലയിലുമായിരുന്നു.