എരുമേലി തുലാപ്പള്ളിയിൽ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു 4 വയസുകാരൻ മരിച്ചു, അപകടം ദർശനം കഴിഞ്ഞു മടങ്ങും വഴി.


എരുമേലി: എരുമേലി തുലാപ്പള്ളിയിൽ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു 4 വയസുകാരൻ മരിച്ചു. എരുമേലി തുലാപ്പള്ളി നാറാണംതോട്ടിലാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടിൽ നിന്നുമെത്തിയ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന മിനി ബസ്സ് ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തമിഴ്നാട് സ്വദേശിയായ പ്രവീൺ (4) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്.