ബ്രിട്ടനിലെ ടൈംസ് ഹയർ എഡ്യൂക്കേഷന്റെ ഈ വർഷത്തെ ഏഷ്യ യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ എം ജി സർവ്വകലാശാല മൂന്നാം സ്ഥാനത്ത്.


കോട്ടയം: ബ്രിട്ടനിലെ ടൈംസ് ഹയർ എഡ്യൂക്കേഷന്റെ ഈ വർഷത്തെ ഏഷ്യ യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ എം ജി സർവ്വകലാശാല മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ റാങ്കിംഗിൽ എം. ജി സർവകലാശാല രാജ്യത്ത് നാലാം സ്ഥാനത്തായിരുന്നു. ബ്രിട്ടനിലെ ടൈംസ് ഹയർ എജ്യുക്കേഷൻ ഗ്രൂപ്പിന്റെ പന്ത്രണ്ടാമത് ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിംഗിൽ മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് തിളക്കമാർന്ന മുന്നേറ്റം. ബംഗലുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ന്നാം സ്ഥാനം നിലനിർത്തി. അധ്യാപനം, ഗവേഷണം, വിജ്ഞാന കൈമാറ്റം, രാജ്യാന്തര വീക്ഷണം, സൈറ്റേഷനുകൾ,  ഗവേഷണ ഫലങ്ങളുടെ വ്യവസായിക സാധ്യത പ്രയോജനപ്പെടുത്തുന്നതിലെ മികവ് തുടങ്ങി 11  ഘടകങ്ങൾ വിലയിരുത്തിയാണ് റാങ്കിംഗ് നിർണയിച്ചത്.