കോട്ടയം ഉൾപ്പടെ 9 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത, ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട്.


കോട്ടയം: കോട്ടയം ഉൾപ്പടെ 9 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം, ഇടുക്കി, എറണാകുളം,  തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.

 

 ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോട്ടയം ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ചയുണ്ടായ ശക്തമായ മഴയിൽ ജില്ലയുടെ മലയോര മേഖലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. വിവിധ സ്ഥലങ്ങളിൽ വെള്ളം കയറി. പാലാ, ഈരാറ്റുപേട്ട മേഖലകളിൽ റോഡിൽ വെള്ളം കയറി.