ഈരാറ്റുപേട്ട–വാഗമൺ റോഡിലെ രാത്രികാല യാത്രയ്ക്കും, മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു.


കോട്ടയം: കോട്ടയം ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലയിലെ മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ളപ്രവേശനം നിരോധിച്ചതായി ജില്ലാ കളക്ടർ വി വിഘ്‌നേശ്വരി അറിയിച്ചു. ഇല്ലിക്കൽക്കല്ല്, ഇലവിഴാപ്പൂഞ്ചിറ, മാർമ്മല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം ആണ് നിരോധിച്ചത്. ഈരാറ്റുപേട്ട– വാഗമൺ റോഡിലെ രാത്രികാല യാത്രയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 31 വരെയാണ് നിരോധനം.