ഓക്സ്ഫഡ് ഇക്കണോമിക്സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് പഠനത്തിൽ മികച്ച ജീവിതനിലവാരത്തിൽ ഇന്ത്യയിലെ വൻനഗരങ്ങളെ പിന്നിലാക്കി കോട്ടയം ഉൾപ്പടെ 4 നഗരങ്ങൾ!


കോട്ടയം: ഓക്സ്ഫഡ് ഇക്കണോമിക്സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് പഠനത്തിൽ മികച്ച ജീവിതനിലവാരത്തിൽ ഇന്ത്യയിലെ വൻനഗരങ്ങളെ പിന്നിലാക്കി കോട്ടയം ഉൾപ്പടെ 4 നഗരങ്ങൾ. ഡൽഹി, മുംബൈ, ചെന്നൈ തുടങ്ങിയ വൻനഗരങ്ങളെ പിന്നിലാക്കിയാണ് കോട്ടയം ഉൾപ്പടെ 4 നഗരങ്ങൾ സ്ഥാനം പിടിച്ചത്. കോട്ടയം,തിരുവനന്തപുരം, കൊച്ചി,തൃശൂർ നഗരങ്ങളാണ് മറ്റു വന്നഗരങ്ങളെക്കാൾ ജീവിക്കാൻ മികച്ചതെന്ന് പഠനം. ജീവിതനിലവാരം എന്ന ഘടകത്തിലാണ് കേരളത്തിലെ നഗരങ്ങൾ ഇന്ത്യൻ നഗരങ്ങളുടെ പട്ടികയിൽ മുന്നിലെത്തിയത്. സാമ്പത്തിക സാഹചര്യങ്ങൾ, മനുഷ്യ മൂലധനം, ജീവിതനിലവാരം, പരിസ്ഥിതി, ഭരണം എന്നീ 5 മേഖലകളിൽ‍ ആണ് പഠനം നടത്തിയത്. ലോകത്തിലെ 1000 നഗരങ്ങളെ ഉൾപ്പെടുത്തിയാണ് കണ്ടെത്തൽ. കേരളത്തിലെ 4 നഗരങ്ങൾക്കും പിന്നിലാണ് ഡൽഹി,മുംബൈ,ബെംഗളൂരു നഗരങ്ങൾ.