കോട്ടയം: കോട്ടയം ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ഇന്നലെ വൈകിട്ട് ആരംഭിച്ച ശക്തമായ മഴ ഇന്നും തുടരുകയാണ്. മഴ കനത്തത്തോടെ ജില്ലയുടെ മലയോര മേഖല ഭീതിയിലാണ്. അതിതീവ്രമായ മഴയുടെ സാഹചര്യത്തിൽ പെട്ടന്ന് ഉണ്ടാകുന്ന മലവെള്ളപ്പാച്ചിലിനും വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കനത്ത മഴയ്ക്ക് സാധ്യത: കോട്ടയം ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ട്.