കോട്ടയം: കോട്ടയം കിടങ്ങൂർ - കട്ടച്ചിറ പുഴയോരം റോഡിൽ മലമേൽ ഇല്ലത്ത് ശ്രീകാന്ത് - സീമ ദമ്പതികളുടെ മകളായ ഹർഷ ശ്രീകാന്ത്(22) ആണ് സൗന്ദര്യ റാണി പട്ടം ചൂടി മിസ്സ്‌ ക്വീൻ ഓഫ് ഇന്ത്യ കിരീടം ചൂടിയത്. ''കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഫാഷന്‍ ക്ലബ്ബില്‍ ചേര്‍ന്നു, കോളേജ് ഫെസ്റ്റുകളില്‍ പങ്കെടുത്ത് നാഷനല്‍ ലെവലില്‍ വിജയിച്ചതോടെ മോഡലിങ്ങിനെ സീരിയസ് ആയി കണ്ടു'' ഹർഷ ശ്രീകാന്ത് പറയുന്നു. കുടുംബത്തിന്റെ പൂർണ്ണമായ പിന്തുണയാണ് തന്റെ സ്വപ്ന തുല്യമായ ഈ നേട്ടത്തിന് പിന്നിലെന്ന് ഹർഷ പറയുന്നു. കഴിഞ്ഞ 13 തിങ്കളാഴ്ച എറണാകുളം ലെ മെറിഡിയനിൽ നടന്ന സൗന്ദര്യമത്സരത്തിൽ ആണ് ഹർഷ കിരീടം ചൂടിയത്. ചെന്നൈ എസ് ആർ എം കോളേജിൽ ജേണലിസം പോസ്റ്റ് ഗ്രാജ്വറ്റ്  വിദ്യാർഥിനിയാണ് ഹർഷ. 2022  ൽ ലുലു ബ്യൂട്ടി ക്വീൻ ആയും 2023 ൽ മിസ് സൗത്ത് ഇന്ത്യയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2023ലെ  മിനി സ്ക്രീൻ കേരള മത്സരത്തിൽ  റണ്ണറപ്പ് ആയിരുന്നു ഹർഷ. പതിമൂന്നാം എഡിഷൻ ഡിക്യു പെഗാസിസ്‌ കമ്പനി ഓർഗനൈസ് ചെയ്ത മത്സരത്തിൽ അന്തിമ റൗണ്ടിലെത്തിയ 10 സുന്ദരിമാരെ പിന്നിലാക്കിയാണ് ഹർഷ സൗന്ദര്യ റാണി പട്ടം ചൂടിയത്. കുഞ്ഞുനാൾ മുതൽ ഫോട്ടോ എടുക്കുന്നത് വളരെ താല്പര്യമായിരുന്നു ഹർഷയ്ക്ക്. തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ആണ് കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഫാഷന്‍ ക്ലബ്ബില്‍ ചേർന്നതെന്നും കോളേജ് ഫെസ്റ്റുകളില്‍ പങ്കെടുത്ത് നാഷനല്‍ ലെവലില്‍ വിജയിച്ചതോടെ മോഡലിങ്ങിനെ സീരിയസ് ആയി കാണാൻ തുടങ്ങിയെന്നും ഹർഷ പറയുന്നു. 



കോട്ടയം സ്വദേശികളായ അച്ഛന്‍ ശ്രീകാന്ത് ആക്സിസ് ബാങ്കില്‍ ഉദ്യോഗസ്ഥനാണ്. അമ്മ സീമ സംരംഭകയാണ്. മോഡലിംഗ് രംഗത്ത് അസൂയാവഹമായ നേട്ടങ്ങൾ കൊയ്തെടുത്ത പ്രതിഭയാണ് ഹർഷ ശ്രീകാന്ത്. മിസ്ടെനീഷ്യസ് എന്ന സബ്ടൈറ്റിലിനും  ഹർഷ അർഹയായി. ഫൈനൽ റൗണ്ടിൽ  ട്രഡീഷണൽ വെയർ, വെസ്റ്റേൺ വെയർ, ഈവനിംഗ് വെയർ ഇനങ്ങളിൽ  മത്സരാർത്ഥികളുടെ പെർഫോമൻസ്  വിലയിരുത്തിയാണ് ജഡ്ജിങ് പാനൽ  മിസ്സ് ക്വീൻ  ഓഫ് ഇന്ത്യ ആയി  ഹർഷ ശ്രീകാന്തിനെ തെരഞ്ഞെടുത്തത്. നിരവധിപ്പേരാണ് അഭിനന്ദനം അറിയിച്ചുകൊണ്ട് വിളിക്കുന്നതെന്നും എല്ലാവരോടും സന്തോഷം പങ്കുവെയ്ക്കുന്നതായും ഹർഷ പറഞ്ഞു. 

ചിത്രം രമേശ് കിടങ്ങൂർ.