കോട്ടയം: ഒഴിവുള്ള 49 തദ്ദേശവാർഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.
ഇവ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണ വാർഡുകളിലെയും വോട്ടർപട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക ജൂൺ ആറിനും അന്തിമ വോട്ടർപട്ടിക ജൂലൈ ഒന്നിനും പ്രസിദ്ധീകരിക്കും. ജൂൺ ആറ് മുതൽ 21 വരെ പുതുതായി പേരു ചേർക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനും ഒഴിവാക്കലിനും അവസരമുണ്ടാകും. കോട്ടയം ജില്ലയിൽ ചെമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 1 കാട്ടിക്കുന്ന്, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് വാർഡ് 20 പൂവൻതുരുത്ത്, വാകത്താനം ഗ്രാമപഞ്ചായത്ത് വാർഡ് 11 പൊങ്ങന്താനം വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.