കോട്ടയം: മേടപ്പുലരിയിൽ വിഷുവിനെ വരവേൽക്കാനൊരുങ്ങി പൂത്തുലഞ്ഞു നിൽക്കുകയാണ് കണിക്കൊന്ന. ജില്ലയുടെ വിവിധ മേഖലകളിൽ മഞ്ഞയിൽ കുളിച്ചു കണിക്കൊന്നകൾ പൂവിട്ടു നിൽക്കുന്നത് നയനാന്ദകരമായ കാഴ്ച്ചയാണ്. പാതയോരങ്ങളിലെ കണിക്കൊന്നകൾ പൂവിട്ടു നിൽക്കുന്ന കാഴ്ച്ചകൾ എന്നും വ്യത്യസ്തതകൾ സമ്മാനിക്കുന്നു. ഏപ്രിൽ 14 നാണു വിഷു. അതേസമയം കണിയൊരുക്കാൻ പ്ലാസ്റ്റിക്ക് കണിക്കൊന്നപ്പൂക്കളും വിപണിയിൽ ലഭ്യമാണ്.