നിയന്ത്രണംവിട്ട കാർ ഇലക്ട്രിക്ക് സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം.


കുറുപ്പന്തറ: നിയന്ത്രണംവിട്ട കാർ ഇലക്ട്രിക്ക് സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. മാഞ്ഞൂർ ഓമല്ലൂർ മംഗലം പാടിയിൽ ശ്രീകുമാറിന്റെ ഭാര്യ ഷിമ ശ്രീകുമാർ (42) ആണു മരിച്ചത്. കോട്ടയം – എറണാകുളം റോഡിൽ നമ്പ്യാകുളം ജംക്‌ഷനു സമീപം തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് അപകടം ഉണ്ടായത്. ഷിമയുടെ ഇലക്ട്രിക് സ്കൂട്ടറിൽ എതിർദിശയിൽ വന്നിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. കോട്ടയം-എറണാകുളം റോഡിൽ ഏറ്റുമാനൂർ ഭാഗത്തു നിന്നും മാഞ്ഞൂരിലേക്ക് വരികയായിരുന്നു ഷിമ. ഭർത്താവ് ശ്രീകുമാർ. മക്കൾ: എം.എസ്.ആരോമൽ, എം.എസ്.ആദിത്യൻ.