ലോക്സഭാ തെരഞ്ഞെടുപ്പ്: 24 മൈക്രോ ഒബ്‌സർവർമാരെ നിയോഗിച്ചു.


കോട്ടയം: വോട്ടെടുപ്പ് ദിവസം പോളിങ് സ്‌റ്റേഷനുകളിൽ നിയോഗിക്കുന്ന മൈക്രോ ഒബ്‌സർവർമാരുടെ റാൻഡമൈസേഷൻ നടന്നു. 24 മൈക്രോ ഒബ്‌സർവർമാരെയാണ് ക്രിട്ടിക്കൽ പോളിങ് സ്‌റ്റേഷനുകളിലെ വോട്ടെടുപ്പ് നിരീക്ഷിക്കുന്നതിനായി നിയോഗിച്ചത്. കളക്‌ട്രേറ്റിൽ നടന്ന റാൻഡമൈസേഷനിൽ തെരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ച പൊതുനിരീക്ഷകൻ മൻവേഷ്് സിങ് സിദ്ദു, വരണാധികാരിയായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, അഡീഷണൽ ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ റോയി ജോസഫ് എന്നിവർ പങ്കെടുത്തു.