മുക്കൂട്ടുതറ: എരുമേലി മുക്കൂട്ടുതറയിൽ യുവതിയെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുക്കുട്ടുതറ കാവുങ്കൽ വീട്ടിൽ സൗമ്യ (35) ആണ് കഴിഞ്ഞ ദിവസം കിടപ്പു മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് മുക്കുട്ടുതറ കാവുങ്കൽ വീട്ടിൽ സുനിൽ കുമാറിനെ(40) ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്നങ്ങളെ തുടർന്ന് ജീവനൊടുക്കാൻ തീരുമാനിച്ചത് ഇരുവരും ചേർന്ന് ആണ് എന്നും ഭാര്യയ്ക്ക് ഫാനിൽ കയർ കെട്ടിക്കൊടുത്ത് തൂങ്ങിമരിക്കാൻ സൗകര്യം ഒരുക്കിയ ശേഷം ഭർത്താവ് പിൻവാങ്ങുകയായിരുന്നു എന്നും പോലീസ് പറഞ്ഞു.