കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിൽ അസന്നിഹിത വോട്ടർമാർക്കുള്ള വോട്ടെടുപ്പിൽ 4841 പേർ വീടുകളിൽ വോട്ട് ചെയ്തു. ഏപ്രിൽ 17 വരെയുള്ള കണക്കാണിത്. 85 വയസു പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കുമാണ് വീട്ടിൽ വോട്ടിന് സൗകര്യമൊരുക്കിയിരുന്നത്. 85 വയസു പിന്നിട്ട 3784 പേരും ഭിന്നശേഷിക്കാരായ 1057 പേരുമാണ് വോട്ട് ചെയ്തത്. ഏപ്രിൽ 19 വരെ ആണ് അസന്നിഹിതർക്കു വീട്ടിൽ വോട്ടിനുള്ള ആദ്യഘട്ടം. രണ്ടാംഘട്ടം ഏപ്രിൽ 20 മുതൽ 24 വരെയും. രണ്ടുഘട്ടത്തിലും വോട്ട് രേഖപ്പെടുത്താനാവാത്തവർക്ക് ഏപ്രിൽ 25ന് അവസരമുണ്ടാകും.