ലോക്സഭാ തെരഞ്ഞെടുപ്പ്: കോട്ടയത്ത് തോമസ് ചാഴികാടൻ ഇന്നും ഫ്രാൻസീസ് ജോർജ് നാളെയും പത്രിക സമർപ്പിക്കും.


കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി കേരളാ കോൺഗ്രസ്സ് എം സാരഥി തോമസ് ചാഴികാടൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. യു ഡി എഫ് സ്ഥാനാർഥി കേരളാ കോൺഗ്രസ്സ് സാരഥി കെ ഫ്രാൻസീസ് ജോർജ് നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഇരു സ്ഥാനാർത്ഥികളും മണ്ഡല പര്യടനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. ശക്തമായ പോരാട്ടം നടക്കുന്ന കോട്ടയം മണ്ഡലം രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുകയാണ്.