കോട്ടയം കളത്തിപ്പടി വാഹനാപകടം: കെ എസ് ആർ ടി സി ബസ്സ് ഇടിച്ചു ഇരുചക്ര വാഹന യാത്രികൻ മരിച്ച സംഭവത്തിൽ ഡ്രൈവർ ബ്രിജേഷിനെ കെഎസ്ആർടിസി സർവ്വീസിൽ നിന്നും പി


കോട്ടയം: കോട്ടയം കളത്തിപ്പടിയിൽ കെ എസ് ആർ ടി സി ബസ്സും ഇരുചക്ര വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇരുചക്ര വാഹനയാത്രികനായ യുവാവ് മരിച്ച സംഭവത്തിൽ ഡ്രൈവർ ബ്രിജേഷിനെ കെഎസ്ആർടിസി സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു. ബസ് ഡ്രൈവറുടെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും കാരണമാണ് അപകടമുണ്ടായതെന്ന് കെഎസ്ആർടിസി  സിഎംഡിയുടെ നിർദേശ പ്രകാരം  വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഈ റിപ്പോർട്ടിന്റെ അടിസ്ത്ഥാനത്തിലാണ് ഡ്രൈവർ ബ്രിജേഷിനെ കെഎസ്ആർടിസി സർവ്വീസിൽ നിന്നും പിരിച്ചു വിട്ടത്. കെ കെ റോഡിൽ വെള്ളിയാഴ്ച്ച രാത്രിയാണ് അപകടം ഉണ്ടായത്. കോട്ടയം ഭാഗത്തു നിന്നും മുണ്ടക്കയം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് ആണ് ബൈക്കിൽ ഇടിച്ചത്. കെ എസ് ആർ ടി സി ബസ്സ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെയെത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആലപ്പുഴ സ്വദേശിയായ വിഷ്ണുവാണ് മരിച്ചത്. കെഎസ്ആർടിസി ബസുകൾ ഉൾപ്പെടുന്ന അപകടം കുറയ്ക്കുവാനും ജീവനുകൾ നിരത്തുകളിൽ പൊലിയാതിരിക്കുവാനും ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിന്‍റെ നിദ്ദേശപ്രകാരം കെഎസ്ആർടിസി ചെയർമാൻ പ്രമോജ് ശങ്കർ ഐഒഎഫ്എസിന്‍റെ നേതൃത്വത്തിൽ സമഗ്രമായ കർമ്മപദ്ധതിക്ക് രൂപം നൽകി.