കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ നിന്നും വൻ തോതിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ. പിടികൂടി. കാഞ്ഞിരപ്പള്ളി ഇടക്കുന്നം ബാങ്ക് ജങ്ഷനില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വൻ തോതിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ. പിടികൂടിയത്. സംഭവത്തില്‍ ഇടക്കുന്നം സ്വദേശി അസ്‌റുദീന്‍ ഷാജി (25)യെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു.