കുറവിലങ്ങാട്: രാത്രി ഒന്‍പത് മണിക്ക് ശേഷം മദ്യം നല്‍കാത്തതിന്റെ പേരില്‍ ഉഴവൂർ ബെവ്കൊ ജീവനക്കാരന്റെ കാര്‍ തല്ലിപ്പൊളിച്ചു. ഉഴവൂര്‍ ബെവ്‌കോ ഔട്ട്ലെറ്റിലെ ഷോപ്പ് ഇന്‍ ചാര്‍ജും തിരുവല്ല സ്വദേശിയുമായ കൃഷ്ണകുമാറിന്റെ കാറാണ് അയർക്കുന്നം സ്വദേശി തല്ലി പൊളിച്ചത്. സംഭവത്തിൽ കൃഷ്ണകുമാർ കുറവിലങ്ങാട് പോലീസിൽ പരാതി നൽകി. ഇന്നലെ രാത്രിയാണ് സംഭവം. ഹെല്‍മെറ്റ് ധരിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പരാതി.