ലോകഭാ തെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് 6 വരെ, കോട്ടയം വെള്ളിയാഴ്ച പോളിംഗ് ബൂത്തിലേക്ക്.


കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് 6 നു അവസാനിക്കും. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് വരെയേ പരസ്യപ്രചാരണം പാടുള്ളൂ. ഏപ്രിൽ 24ന് വൈകിട്ട് ആറിന് പരസ്യപ്രചാരണം അവസാനിപ്പിക്കണം എന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർ വി വിഘ്‌നേശ്വരി അറിയിച്ചു. വോട്ടെടുപ്പിന് 48 മണിക്കൂർ മുമ്പ് മുതൽ ജില്ലയിൽ മദ്യനിരോധനം ഏർപ്പെടുത്തി ഉത്തരവായി. ഏപ്രിൽ 24ന് വൈകിട്ട് ആറു മുതൽ ഏപ്രിൽ 26 വൈകിട്ട് ആറു വരെ ഡ്രൈഡേ പ്രഖ്യാപിച്ചു.