വീട്ടിൽ വോട്ട്: പ്രവർത്തനങ്ങൾ കൃത്യമെന്നുറപ്പിക്കാൻ ജില്ലാ പോലീസ് മേധാവിയുടെ മിന്നൽ പരിശോധന.


കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 85 വയസ്സിന് മുകളിലുള്ളവരും മറ്റ് ശാരീരിക അസ്വസ്ഥത നേരിടുന്നവരുമായ ആളുകളുടെ വീടുകളിൽ എത്തി ഇവർക്ക് വോട്ട് ചെയ്യുന്നതിന് വേണ്ടി നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് മിന്നൽ പരിശോധന നടത്തി  വിലയിരുത്തി. പോളിംഗ് ഓഫീസർമാരും പോലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് വീടുകളിലെത്തി മുൻകൂട്ടി വീടുകളിൽ തന്നെ വോട്ട് ചെയ്യുന്നതിന് വേണ്ട അപേക്ഷ സമർപ്പിച്ചിട്ടുള്ള വൃദ്ധരായ ആളുകളുടെ വോട്ട് രേഖപ്പെടുത്തിക്കുന്നത്. ഇതിന്റെ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടോ എന്ന പരിശോധനയുടെ ഭാഗമായാണ് ജില്ലാ പോലീസ് മേധാവി നേതൃത്വത്തിൽ വീടുകളിലെത്തി പരിശോധന നടത്തിയത്.