"വലുതാവുമ്പോ എനിക്കും വല്യൊരു നേതാവാകണം" സന്ദർശനങ്ങളുമായി വോട്ടുറപ്പിച്ചു ഫ്രാൻസീസ് ജോർജ്.


കോട്ടയം: വലുതാവുമ്പോ ആരാകണം എന്നാ ആഗ്രഹം? എന്ന ചോദ്യത്തിന് "എനിക്കും വല്യൊരു നേതാവാകണം" എന്നാണു ആഗ്രഹം എന്ന് മറുപടി പറഞ്ഞു സ്ഥാനാർത്ഥിയെ അമ്പരിപ്പിച്ച് കോട്ടയം സ്വദേശികളായ ബാബു ചെറിയാൻ -പ്രിൻസി ദമ്പതിമാരുടെ മകൻ ബെൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന്റെ ഭാഗമായി കോട്ടയം എസ്.എച്ച് മൗണ്ട് ക്നാനായ കത്തോലിക്കാ പള്ളിയിലെ ഊട്ടു നേർച്ചയിൽ  പങ്കെടുക്കാനെത്തിയപ്പോഴാണ് യു ഡി എഫ് സ്ഥാനാർഥി കേരളാ കോൺഗ്രസ്സ് സാരഥി ഫ്രാൻസീസ് ജോർജ് കുട്ടികളുമായി കുശലം പറഞ്ഞു ഒപ്പം കൂടിയത്. ഊട്ടുനേർച്ചക്കെത്തിയ വിശ്വാസികളെ നേരിൽ കണ്ട് സൗഹൃദ സംഭാഷണം നടത്തുന്നതിനിടയിലാണ് ചാനൽ മൈക്ക് കയ്യിൽ പിടിച്ച് ബെൻ സ്ഥാനാർത്ഥിക്കൊപ്പം കൂടിയത്. വളർന്നുവരുന്ന തലമുറയുടെ ജനാധിപത്യബോധം അമ്പരപ്പിക്കുന്നതാണ്. പുതുതലമുറ സ്മാർട്ടാണ്  നാളെയുടെ ലോകത്തെ ക്രമപ്പെടുത്തുന്നത് ഇവരാണ്. ആരാൽ തങ്ങൾ ഭരിക്കപ്പെടണം എന്നതിനെ കുറിച്ച് പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനെ കുറിച്ച് പുതിയ കാഴ്ചപ്പാടുകളും സ്വപ്നങ്ങളും രൂപപ്പെടേണ്ടത് ഇനി ഇവരെപ്പോലെയുള്ളവരിലൂടെയാണ് എന്നും ഫ്രാൻസീസ് ജോർജ് പറഞ്ഞു.