ലോക്സഭാ തെരഞ്ഞെടുപ്പ്: പ്രചാരണം കൂടുതൽ ശക്തമാക്കി സ്ഥാനാർത്ഥികൾ.


കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് പ്രചാരണം കൂടുതൽ ശക്തമാക്കി സ്ഥാനാർത്ഥികൾ. യു ഡി എഫ്-എൽ ഡി എഫ്-ബി ജെ പി സ്ഥാനാർത്ഥികൾ സജീവമായ പ്രചാരണ പരിപാടികളിലാണ്. എൽ ഡി എഫ് സ്ഥാനാർഥി കേരളാ കോൺഗ്രസ്സ് എം സാരഥി തോമസ് ചാഴികാടൻ കോട്ടയം, കടുത്തുരുത്തി മേഖലകളിലെ വോട്ടർമാരെ നേരിൽക്കണ്ട് വോട്ട് അഭ്യർത്ഥിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കുടുംബയോഗങ്ങളിലും പങ്കെടുത്തു. അരയൻകാവ് ഭഗവതി ക്ഷേത്രത്തിലും കുറവിലങ്ങാട് കോഴ കുരിശുപള്ളിയിലും തോമസ് ചാഴികാടൻ സന്ദർശനം നടത്തി. കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫിനും യുഡിഎഫ് പ്രതിനിധികൾക്കുമൊപ്പം യു ഡി എഫ് സ്ഥാനാർഥി കേരളാ കോൺഗ്രസ്സ് സാരഥി ഫ്രാൻസീസ് ജോർജ് പ്രചാരണത്തിരക്കിലായിരുന്നു.മള്ളിയൂർ ശ്രീ മഹാഗണപതിക്ഷേത്രം സന്ദർശിച്ചു. കടുത്തുരുത്തി മേഖലകളിൽ പ്രചാരണ പരിപാടികളിൽ പങ്കെടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി മുന്നേറുകയാണ് ബി ജെ പി സ്ഥാനാർഥി ബി ഡി ജെ എസ് സാരഥി തുഷാർ വെള്ളാപ്പള്ളി. കുമരകം, തലയോലപ്പറമ്പ് മേഖലകളിലായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ സന്ദർശനം.